Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat

Kannur

കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി വേ​ട്ട 

കു​ഞ്ഞി​മം​ഗ​ലം: മേ​പ്ര​ക്കാ​വി​ൽ ടി.​ഡി. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​ഷ​ക​ര​ക്ഷാ സേ​ന ഇ​ന്ന​ലെ കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ കാ​ട്ടു​പ​ന്നി വേ​ട്ട​യി​ൽ നാ​ല് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു.

പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഇ​രു​പ​ത് അം​ഗ സം​ഘം വേ​ട്ട നാ​യ്ക്ക​ളെ​യും കൊ​ണ്ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ നാ​ല് കാ​ട്ടു​പ​ന്നി​ക​ളെ കൃ​ഷി​സ്ഥ​ല​ത്തി​ന​ടു​ത്തു​നി​ന്ന് വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യും മൂ​ന്ന് എ​ണ്ണ​ത്തി​നെ വി​ര​ട്ടി ഓ​ടി​ക്കു​ക​യും ചെ​യ്തു.

പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രും നാ​ട്ടു​കാ​രും സാ​ക്ഷി​ക​ളാ​യി. പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​യെ നി​യ​മാ​നു​സ​ര​ണം സം​സ്ക​രി​ച്ചു. റെ​ജി അ​യ്ക​ര​യി​ൽ, ജെ​യിം​സ് വെ​ണ്ണ​യ​പ്പ​ള്ളി​ൽ, തോ​മ​സ് കു​ന്നും​പു​റം, ബേ​ബി തോ​മ​സ്, ഷാ​ൻ​കു​മാ​ർ, സ്കാ​രി​യാ തോ​മ​സ് എ​ന്നി​വ​രും വേ​ട്ട​യി​ൽ പ​ങ്കെ​ടു​ത്തു.

 

District News

കെ​എ​സ്ആ​ർ​ടി​സി സ്ഥ​ല​ത്തി​ന്‍റെ കേ​സി​ൽ പ​ഞ്ചാ​യ​ത്ത്‌ ക​ക്ഷി ചേ​രും

എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന 60 സെ​ന്‍റ് സ്ഥ​ലം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റേ​ത​ല്ലെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി​യു​ടേ​താ​ണെ​ന്നും ഒ​ഴി​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള കോ​ട​തി വി​ധി​ക്കെ​തി​രേ കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ അ​പ്പീ​ലി​ൽ ക​ക്ഷി ചേ​രാ​ൻ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ർ​ത്ത സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത്‌ ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ന​ട​ന്ന ആ​ദ്യ യോ​ഗ​ത്തി​ൽ കേ​സി​ൽ ക​ക്ഷി ചേ​ര​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടാ​നും പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ന്ന​ലെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ൽ ആ​വ​ശ്യം വീ​ണ്ടും ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​ക്ഷി ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ലാ കോ​ട​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ അ​പ്പീ​ലി​ൽ വാ​ദം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

District News

റോ​ജി​ക്കു​വേ​ണ്ടി ചു​വ​രെ​ഴു​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ൾ

കാ​ല​ടി: അ​ങ്ക​മാ​ലി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ജി എം. ​ജോ​ണി​ന്‍റെ ഇ​ല​ക്ഷ​ൻ ചു​വ​രെ​ഴു​ത്ത് ഏ​റ്റെ​ടു​ത്ത് കാ​ല​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ൾ അ​നാ​മി​ക ബേ​ബി.

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം അ​ന്തി​മ​മാ​യി വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും അ​ങ്ക​മാ​ലി​യി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞ റോ​ജി എം. ​ജോ​ണി​നു വേ​ണ്ടി കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൗ​ളി ബേ​ബി​യു​ടെ മ​ക​ളും വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​നാ​മി​ക ബേ​ബി ചു​വ​രെ​ഴു​ത്തു​മാ​യി രം​ഗ​ത്തെ​ത്തി.

റോ​ജി എം. ​ജോ​ണി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം കാ​ത്തി​രി​ക്കു​ന്ന കാ​ല​ടി​യി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​നാ​മി​ക​യു​ടെ ചു​വ​രെ​ഴു​ത്ത്. മ​റ്റൂ​ർ - എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ നീ​ലം​കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​നാ​മി​ക ചു​മ​രെ​ഴു​ത്ത് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. റോ​ജി എം. ​ജോ​ണി​ന്‍റെ ആ​രാ​ധി​ക​യും സ്നേ​ഹി​ത​യു​മാ​ണ് അ​നാ​മി​ക.

 

Kerala

വാ​ഹ​നം വി​ട്ടു ന​ൽ​കി​യി​ല്ല; പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​യെ സി​പി​എം നേ​താ​വ് ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക വാ​ഹ​നം വി​ട്ടു ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​യെ സി​പി​എം നേ​താ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ വെ​ള്ള​നാ​ട് ശ​ശി വ​ഴി​യി​ൽ ത‌​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സെ​ക്ര​ട്ട​റി​യെ​യാ​ണ് വെ​ള്ള​നാ​ട് ശ​ശി ത‍​ട​ഞ്ഞ​ത്.

പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ ക​ള​ക്ട​റേ​റ്റി​ൽ സ​മ​ർ​പ്പി​ച്ചു മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വെ​ള്ള​നാ​ട് കു​ള​ക്കോ​ട് ഭാ​ഗ​ത്ത് വെ​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ കാ​ർ ഇ​യാ​ൾ ത​ട​യു​ക​യാ​യി​രു​ന്നു.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പോ​കാ​നാ​യി വാ​ഹ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. എ​ന്നാ​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷം ഔ​ദ്യോ​ഗി​ക വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

Kerala

എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ട; യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട: എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട്, പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് സ്ഥാ​നം രാ​ജി​വ​ച്ച​ത്.

പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​മാ​യ എ​സ്.​ഗീ​ത​യും കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗ​മാ​യ കെ.​വി. ശ്രീ​ദേ​വി​യു​മാ​ണു രാ​ജി​വ​ച്ച​ത്. എ​സ്‌​ഡി​പി​ഐ​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കേ​ണ്ടെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കും അ​ഞ്ചു​വീ​തം അം​ഗ​ങ്ങ​ളാ​ണ് കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. എ​സ്ഡി​പി​ഐ​ക്ക് മൂ​ന്നും എ​ല്‍​ഡി​എ​ഫി​ന് ഒ​രു പ്ര​തി​നി​ധി​യു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​ത​വ​ണ എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​രി​ച്ച പ​ഞ്ചാ​യ​ത്താ​ണ് കോ​ട്ടാ​ങ്ങ​ല്‍.

എ​ൽ​ഡി​എ​ഫ് ഏ​ഴ്, യു​ഡി​എ​ഫ് ആ​റ്, എ​സ്‍​ഡി​പി​ഐ മൂ​ന്ന്, ബി ​ജെ​പി ര​ണ്ട്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അം​ഗം നേ​ര​ത്തെ ത​ന്നെ യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​സ്‍​ഡി​പി​ഐ അം​ഗ​ങ്ങ​ളു​ടെ വോ​ട്ടും കി​ട്ടി​യ​തോ​ടെ പത്തു വോ​ട്ട് എ​സ്. ഗീ​ത​യ്ക്ക് ല​ഭി​ച്ചു. എ​ന്നാ​ൽ കെ​പി​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട് എ​സ്‍​ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗീ​ത രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം തൃ​ശൂ​ർ ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലും എ​സ്‌​ഡി​പി​ഐ പി​ന്തു​ണ​യി​ലാ​ണു കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ എം.​എ. നി​ധീ​ഷ് പ്ര​സി​ഡ​ന്‍റാ​യ​ത്. ഇ​യാ​ളോ​ടും രാ​ജി​വ​യ്ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up